ഓട്ടോകൂലി ചോദിച്ചതിനെ തുടർന്ന് തർക്കം; ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; വൈക്കം ചെമ്പ് സ്വദേശി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

വൈക്കം ചെമ്പ് നൈനേത്ത് വീട്ടിൽ ജോയ് മകൻ ജിജോ (36) യെ ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് എറണാകുളം വൈറ്റിലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി വൈക്കത്തിനു വരുന്ന വഴി തൃപ്പൂണിത്തറയിൽ എത്തി ബാറിൽ കയറി ഇരുവരും മദ്യപിക്കുകയും , തുടര്‍ന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടില്‍ എത്തിയതിനു ശേഷം ഓട്ടോ ഡ്രൈവർ ഓട്ടോക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു .ഇതിനെ തുടർന്ന് ജിജോ തന്റെ കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പോലീസ് സംഘം നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയിൽ വിവരമറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ് ഐ മാരായ അജ്മൽ ഹുസൈൻ, ഷാജി കുമാർ, ഷാജി പി.ജി, എ.എസ്.ഐ പ്രമോദ്, സി.പി.ഓ മാരായ സാബു, ജാക്സൺ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.