സായിപ്പ് കവലയിലെ അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു : മരിച്ചത് ചാന്നാനിക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ

ചിങ്ങവനം : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ചാന്നാനിക്കാട് ഇടയാടി മാലത്ത് മനോജ് തോമസ് (52) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒൻപത് മണിയോടു കൂടി ചിങ്ങവനം പരുത്തുംപാറ റോഡിൽ സായിപ്പുകവലയ്ക്കു സമീപമാണ് അപകടം നടന്നത് .മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ടു കിടന്ന മനോജിനെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

രണ്ടു വശങ്ങളിലെയും വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചിരുന്നതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സദനം സ്കൂളിനു സമീപം നെടുംപറമ്പിൽ എൻ.സി കുര്യാക്കോസി (കൊച്ചേട്ടൻ ) ൻ്റെ മകൾ സൂസൻ മനോജാണ് ഭാര്യ.

മാമ്പുഴക്കരി ഇടയാടി മാലത്ത് കുടുംബാംഗമാണ് മനോജ്. സായിപ്പുകവലയിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. മക്കൾ: കെവിൻ മനോജ് തോമസ്, കെസിയ മനോജ് തോമസ്, കെൻസ മനോജ് തോമസ് .പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് നാലിന് മാമ്പുഴക്കരി സെൻ്റ് ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ.