ഓസ്‌ട്രേലിയയിൽ ചരിത്രം കുറിച്ച് ഇന്ത്യ; 2-1 ന് പരമ്പര സ്വന്തമാക്കി

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓസ്‌ട്രേലിയയിൽ പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടപ്പോളാണ് ഇന്ത്യ 2-1നു പരമ്പര സ്വന്തമാക്കിയത്. ഏഷ്യയിൽ നിന്നുള്ളൊരു ടീം ഓസ്‌ട്രേലിയയിൽ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത് ഇത് ആദ്യമായിട്ടാണ്.

പരമ്പരയിൽ ഉടനീളം ഇന്ത്യ തന്നെയായിരുന്നു മികച്ച ടീം. ബാറ്റിംഗും പേസ് ബൗളിംഗും ഒരു പോലെ ടീമിന്റെ തുണയ്ക്ക് എത്തുന്നതാണ് പരമ്പരയിൽ കണ്ടത്. രണ്ടാം ടെസ്റ്റിൽ വലിയ തോൽവിയേറ്റു വാങ്ങിയെങ്കിലും പിന്നീട് പരമ്പരയിൽ ഇന്ത്യ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 3-1നു പരമ്പര ജയിക്കുവാനുള്ള അവസരം തങ്ങളുടേതല്ലാത്ത കാരണത്താൽ കൈമോശം വന്നതിൽ അല്പം നിരാശയുണ്ടാവുമെങ്കിലും ചരിത്ര നേട്ടം കുറിച്ച ടീമിനു അതെല്ലാം മറന്ന് ഇനി ആഘോഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group