ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും: പൊങ്കാല 25ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും:

ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും: പൊങ്കാല 25ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും:

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും.

വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും.

കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും.
പൊങ്കാല അടുപ്പ്‌വെപ്പ് 25-ന് രാവിലെ 10.30നും, പൊങ്കാല നിവേദ്യം ഉച്ചയ് ക്ക് 2.30നും. കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ് രാത്രി 11നും. 26ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കലും,12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group