
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. ലക്ഷകണക്കിന് ഭക്തരാണ് പൊങ്കാലയിടാനായി തയാറായി ഇരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുതെന്ന് സർക്കാർ നിർദേശം നൽകി.
രാവിലെ 10.20ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്ന് കഴിഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന നിരത്തുകളിളെല്ലാം പൊങ്കാല അടപ്പുക്കല്ലുകൾ വച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
3500 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ ഉള്ളവർ പൊങ്കാലയിടരുത്, ചുമയും പനിയും ഉള്ളവർ പൊങ്കാല ഒഴിവാക്കണം, രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ മാറിനിൽക്കണം എന്നീ നിർദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്., വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാം. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊറോണയുടെ രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്നാണ് മുന്നറിയിപ്പ നൽകിയിട്ടുണ്ട്.