ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 1ന് കൊടിയേറും ഉദ്ഘാടകയായി അനു സിത്താര

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചെയ്യുന്നത് നടി അനു സിത്താര. ഉത്സവം കൊടിയേറുന്ന മാർച്ച് 1ന് വൈകിട്ട് ആറ്റുകാൽ ദേവീ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സമ്മേളനത്തിലാണ് അനു സിത്താര ഉദ്ഘാടകയായി എത്തുന്നത്. കഴിഞ്ഞ വർഷം പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഉദ്ഘാടനം ചെയ്തത് നടൻ മമ്മൂട്ടിയായിരുന്നു. മാർച്ച് ഒമ്പതിനാണ് പൊങ്കാല.