മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു;അശ്ലീല സന്ദേശം അയച്ച് 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; 35കാരൻ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൽപറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ വെള്ളമുണ്ട കാഞ്ഞായി റഷീദ് ആണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ വഴിയാണ് യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെത്തി. പോക്സോ, ഐ.ടി നിയമങ്ങൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group