അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്നനാക്കി മര്‍ദ്ദിച്ച കേസ്; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Spread the love

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം.

പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ് സി -എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്.

പ്രതികള്‍ മർദനമേറ്റ സിജുവിനെയോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോടതി തങ്ങളുടെ ഭാഗം കേട്ടില്ലെന്നും നിയമ നടപടി തുടരുമെന്നും മർദനമേറ്റ സിജുവിന്റെ അച്ഛൻ വേണു പ്രതികരിച്ചു. പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് സിജുവിന്റെ അച്ഛൻ കൂട്ടിച്ചേര്‍ത്തു. ചികിത്സയിലുള്ള സിജുവിന് പകരം പിതാവ് വേണുവാണ് കോടതിയില്‍ ഹാജരായത്.

മകൻ്റെ മദ്യപാനം നിർത്തി സാമൂഹികജീവിയാക്കി മാറ്റണമെന്ന് കോടതി പിതാവിനോട് നിർദേശിച്ചു. പ്രതികള്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മദ്യപിച്ച്‌ ഒരാള്‍ സ്വബോധത്തിലല്ലാതെ എന്തെങ്കിലും ചെയ്താല്‍ അർധനഗ്നനാക്കി കെട്ടിയിട്ട് മർദിക്കലല്ല ശിക്ഷയെന്നും കോടതി ചൂണ്ടിക്കാട്ടി.