അട്ടപ്പാടി മധു കേസ്; വിധി മാർച്ച് 30ന്; കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി വരുമോ….?
സ്വന്തം ലേഖിക
തിരുവനന്തപുരം: അട്ടപ്പാടി മധു കേസില്‍ വിധി ഈ മാസം 30ന്.
കേസില്‍ വിചാരണ തുടങ്ങിയതു മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാക്ഷികളില്‍ പലരും കോടതിയില്‍ എത്തിയതു പോലും പ്രതികള്‍ക്കൊപ്പം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ‘
കോടതിയില്‍ കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുന്ന കാഴ്ചയും വിചാരണയ്ക്കിടെ ഉണ്ടായി.
മധു കേസില്‍ കക്കി മൂപ്പന്‍ ഉള്‍പ്പടെ ആകെ 122 സാക്ഷികളാണുള്ളത്. ഇതില്‍ വിസ്തരിച്ചത് 103 പേരെ.10 മുതല്‍ 17 വരെയുള്ള സാക്ഷികളാണ് രഹസ്യമൊഴി നല്‍കിയത്.
2022 ഏപ്രില്‍ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇന്‍ക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. തൊട്ടടുത്ത ദിവസങ്ങളിലായി ദൃക്സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറി. രഹസ്യമൊഴി നല്‍കിയ 8 പേരില്‍ 13-ാം സാക്ഷി സുരേഷ് കുമാര്‍ മാത്രമാണ് മൊഴിയില്‍ ഉറച്ചു നിന്നത്.
അഡ്വ. സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടും കൂറുമാറ്റം തുടര്‍ന്നു. പ്രോസിക്യൂഷന് സാക്ഷികളെ കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ.