വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപിച്ചു ; ശേഷം വീടിന് തീ കൊളുത്തി ; യുവാവിനെ വീടിന് സമീപം വിഷം കഴിച്ച നിലയിൽ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗൂഡല്ലൂർ :വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവ് വീടിന് തീ കൊളുത്തി. നാലാം മൈലിൽ കല്ലുങ്കരക്ക് സമീപം മുഹമ്മദ് ഹസലാമിന്റെ ഭാര്യ ഷെമീറയ്ക്കാണു പരുക്കേറ്റത്. ഇവരുടെ വീട് ഭാഗീകമായി കത്തി നശിച്ചു.വീടിന് സമീപത്തു നിന്നു വിഷം ഉള്ളിൽ ചെന്ന നിലയിൽ പാട്ടവയൽ സ്വദേശി നൗഫലിനെ (26) പൊലീസ് കണ്ടെത്തി.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഷെമീറയുടെ വീട്ടിലെത്തിയ നൗഫൽ യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വീടിനകത്ത് പെട്രോൾ ഒഴിച്ചു തീ വെയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്ക് പരിക്കേറ്റ ഷമീറ വീടിന് പുറത്തേക്ക് നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് ഗൂഡല്ലൂരിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.ഇരുവരേയും ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേവർഷോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.