video
play-sharp-fill

അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചു ;  ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി, നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു ; മൂന്നംഗ പോലീസ് പിടിയിൽ

അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചു ; ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി, നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു ; മൂന്നംഗ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ചാരുംമൂട്: അമിതവേഗത ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. അടൂർ കണ്ണംങ്കോട് ഷൈജു മൻസിൽ ഷൈജു (35), ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് പുത്തൻവീട്ടിൽ നസീം (21), കരുനാഗപ്പള്ളി തൊടിയൂർ കൊങ്കി കിഴക്കതിൽ ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടിൽ ദാവൂദ് മൊയ്തീൻ (40) നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കെ പി റോഡിൽ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. അടൂർ ഭാഗത്ത് നിന്നും കാറിൽ അമിത വേഗത്തിൽ എത്തിയ പ്രതികൾ സ്കൂട്ടർ യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പ്രതികൾ അക്രമാസക്തമാകുകയായിരുന്നു.

തുടർന്ന് നാട്ടുകാരെ അക്രമിക്കാൻ ശ്രമിച്ചത് തടയാൻ എത്തിയ വ്യാപാരിയായ ദാവൂദിനെ ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഇടതു കൈെക്കും തലക്കും ഗുരുതരമായി പരിക്കേറ്റു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസ് എത്തുന്നതിനു മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടു.  തുടർന്ന് ഇവരെ കുടശനാട് ഭാഗത്തുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലായവർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസിൽ പ്രതികളാണെന്നും ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.