video
play-sharp-fill

കളിക്കളത്തിലെ തർക്കത്തെ തുടർന്ന് പത്താം ക്ലാസുകാരായ വിദ്യാർത്ഥികൾ ചേർന്നു സുഹൃത്തിനെ കോടാലിയ്ക്ക് വെട്ടിക്കൊന്നു: കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം കൂട്ടുകാർ ചേർന്ന് പതിനാറുകാരനെ കൊന്നു കുഴിച്ചിട്ടു; മണ്ണിട്ടു മൂടിയത് കണ്ടു നാട്ടുകാർ ഇടപെട്ടതോടെ പുറത്തു വന്നത് അതിക്രൂരമായ കൊലപാതകം; സംഭവം പത്തനംതിട്ട കൊടുമണ്ണിൽ

കളിക്കളത്തിലെ തർക്കത്തെ തുടർന്ന് പത്താം ക്ലാസുകാരായ വിദ്യാർത്ഥികൾ ചേർന്നു സുഹൃത്തിനെ കോടാലിയ്ക്ക് വെട്ടിക്കൊന്നു: കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം കൂട്ടുകാർ ചേർന്ന് പതിനാറുകാരനെ കൊന്നു കുഴിച്ചിട്ടു; മണ്ണിട്ടു മൂടിയത് കണ്ടു നാട്ടുകാർ ഇടപെട്ടതോടെ പുറത്തു വന്നത് അതിക്രൂരമായ കൊലപാതകം; സംഭവം പത്തനംതിട്ട കൊടുമണ്ണിൽ

Spread the love

ക്രൈം ഡെസ്‌ക്

പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് കളിക്കളത്തിലുണ്ടായ തർക്കത്തെ തുടർന്നു പത്താം ക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൽ ചേർന്ന് കോടാലിയ്ക്കു വെട്ടികൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടു. ലൗക്ക് ഡൗൺ ലംഘിച്ച് കളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ, തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കേരളത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം ഉണ്ടായത്.

പത്താം ക്ലാസുകാർ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായി പതിനാറുകാരനെ സുഹൃത്തുക്കൾ തടഞ്ഞു നിർത്തി കോടാലിയ്ക്കു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി ദമ്പതികളുടെ മകൻ അഖിലാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട അഖിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കളിയാക്കിയതും, വാഗ്ദാനം ചെയ്ത മൊബൈൽ ഫോൺ നല്കാതിരുന്നതുമാണ് സഹപാഠികളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേർന്ന റബർ തോട്ടത്തിലാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. വീട്ടിൽ നിന്നും അഖിലിനെ പ്രതികളായ സഹപാഠികൾ വിളിച്ചു കൊണ്ടു പോകുകയായിരുന്നു.

വിജനമായ പറമ്പിൽ വെച്ച് ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കരിങ്കല്ലിന് എറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. വെട്ടേറ്റു പിടഞ്ഞ അഖിലിനെ പിന്നീട് കമഴ്ത്തി കിടത്തിയും പ്രതികൾ വെട്ടിയതായാണ് റിപ്പോർട്ട്. മരണം ഉറപ്പാക്കിയ ശേഷം കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. ദൂരെ നിന്നും മണ്ണുകൊണ്ട് വന്നു മൂടുകയുമായിരുന്നു.

ഇതിനിടെ വിദ്യാർത്ഥികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാട്ടുകാരിലൊരാൾ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം ഏറ്റു പറയുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കൈപ്പട്ടൂർ സെന്റ ജോർജ് മൗണ്ട് ഹൈസ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ് അഖിൽ.

മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമൺ, അടൂർ ഡിവൈഎസ്പി. ജവഹർ ജനാർദ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ്, കൊടുമൺ ഇൻസ്‌പെക്ടർ ശ്രീകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. മരിച്ച അഖിലിന്റെ സഹോദരി ആര്യ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.