വീട്ടില്‍ അതിക്രമിച്ച് കയറി ഓട്ടോ ഡ്രൈവറെ വെട്ടി..!! അക്രമം ഭാര്യയ്ക്കും കുഞ്ഞിനും മുന്നില്‍ വച്ച്..! പിന്നിൽ നാലംഗ സംഘം..! ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.

ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം അരുണിനെ പിടിച്ചുനിര്‍ത്തി വെട്ടുകയായിരുന്നു.വീട്ടില്‍ അരുണും ഭാര്യയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളാവാതിരിക്കാന്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുമല സ്വദേശികളുമായി അരുണിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ വിരോധം തീര്‍ത്തതാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.