വീണ്ടും സദാചാര ഗുണ്ടാ ആക്രമണം..! പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരു സംഘം ആക്രമിച്ചു..! ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ..! പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. കോഴിക്കോട് നാദാപുരത്ത് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഒരു സംഘം ആക്രമിച്ചു.

കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനെയാണ് ആളുകള്‍ മര്‍ദ്ദിച്ചത്.ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
വിശാഖിന്റെ കൈകാലുകള്‍ ഒടിയുകയും തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപം വെച്ചായിരുന്നു ആക്രമണം.
വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ അക്രമി സംഘത്തെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.