
സ്വന്തം ലേഖകൻ
കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്നുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
2016 ഫെബ്രുവരി 12ന് രാത്രി പന്ത്രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ചാത്തന്നൂർ മീനാട് മാമ്ബള്ളിക്കുന്നത്തുവെച്ച് ബൈക്ക് യാത്രക്കാരായ ഉണ്ണി ഗോപൻ, സൂരജ് എന്നിവരെയാണ് പ്രതികൾ വെട്ടിപ്പരുക്കേൽപ്പിച്ചത് . 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നു.