play-sharp-fill
സ്വത്തുക്കൾ എഴുതി നൽകിയില്ല ; കൊട്ടാരക്കരയിൽ അമ്മൂമ്മയെ കൊലപ്പെടുത്താൻ 24കാരിയായ ചെറുമകളുടെ   ശ്രമം ; യുവതി പൊലീസ് പിടിയിൽ

സ്വത്തുക്കൾ എഴുതി നൽകിയില്ല ; കൊട്ടാരക്കരയിൽ അമ്മൂമ്മയെ കൊലപ്പെടുത്താൻ 24കാരിയായ ചെറുമകളുടെ ശ്രമം ; യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊട്ടാരക്കര: സ്വത്തുക്കൾ എഴുതി നൽകിയില്ലെന്ന് ആരോപിച്ച് വൃദ്ധയെ കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം. സംഭവത്തിൽ അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര വെട്ടിക്കവല പനവേലി ഇരണൂർ നിഷാഭവനിൽ സരസമ്മയെയാണ് (80) ചെറുമകൾ തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ സരസമ്മയുടെ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ പരിക്കേറ്റ സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകൾക്ക് എഴുതിനൽകാത്തതാണ് വിരോധത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിെന്റ നേതൃത്വത്തിലുള്ള സംഘമാണ് നിഷയെ പിടികൂടിയത്.