പള്ളി ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി: വീട്ടിൽ പോകാനാവാതെ ആറ് കുടുംബങ്ങളുടെ താമസം പള്ളിയിൽ; പ്രതിഷേധത്തിന്റെ ലോങ് മാർച്ചുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരത്തിലേയ്ക്ക്
സ്വന്തം ലേഖകൻ
കുഴിമറ്റം: കരോൾ സംഘത്തിനു നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി ഭീഷണിയും ഉയർന്നതോടെ ഏഴു ദിവസമായി വീട്ടിൽ പോകാനാവാതെ ആറ് കുടുംബങ്ങൾ അഭയം തേടിയിരിക്കുന്നത് പള്ളിയിൽ. പ്രതികളെ പൊലീസും രാ്ഷ്ട്രീയ നേതൃത്വവും സംരക്ഷിക്കുന്നതോടെ പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ് രംഗത്ത്. മുൻ മുഖ്യമന്ത്രിയും എ.ഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയും, തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രശ്നം ഏറ്റെടുത്ത് രംഗത്ത് എത്തിയതോടെ സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിരോധത്തിലായി.
ദുർബലമായ വകുപ്പു കൾ ചുമത്തി പ്രതികൾക്ക്ജാമ്യം ലഭിയക്കുവാൻ ഒത്താശ ചെയ്ത പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചും, ആസ്പത്രിയിൽ നിന്നുംീു ടിക്കറ്റ്, എടുത്ത ശേഷം ആക്രമണം സംഘടിപ്പിച്ചതിലെ ഗൂണ്ഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മുഴുവൻ കുറ്റവാളികളെയും മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും പാത്താ മുട്ടത്തു നിന്നും കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ആഫീസിലേയക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനുവരി 4 ന് ലോങ് മാർച്ച് നടത്തും.
ഈമാസം 23ന് രാത്രിയിലാണ് കരോൾ സംഘത്തിനും പള്ളിയ്ക്കും പ്രദേശത്തെ വീടുകൾക്കും നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയിട്ടുണ്ട്. പാത്താമൂട്ടം കൂമ്പാടി സെൻറ്പോൾസ് പള്ളിയിലെ സൺഡേസ്കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് കരാൾസംഘത്തിനുനേരെ 20ലധികം വരുന്ന ഡി.വൈ.എഫ്.െഎ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു.
കരാൾസംഘം മുട്ടുചിറ കോളനിയിലെത്തിയപ്പോൾ ഇവർക്കൊപ്പം ചേർന്ന് മറ്റുപാട്ടുകൾ പാടുകയും അസഭ്യംപറയുകയും പെൺകുട്ടികളെ അധിക്ഷേപിക്കുയും ചെയ്തു. കരാൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തെ എതിർത്തപ്പോൾ സംഘാംഗങ്ങളെ മർദിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിച്ചു. ഭീഷണിയെത്തുടർന്ന് രക്ഷപ്പെട്ട് പള്ളിയിൽ ഓടിക്കറിയവരുടെ വീടുകൾക്കുനേരെയായിരുന്നു രണ്ടാമത്തെ ആക്രമം. വീടുകൾക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒപ്പം ബൈക്കും ഒാേട്ടായും തല്ലിതകർത്തു. സ്ത്രീകളടക്കമുള്ളവർ പള്ളിയിലെ അൽത്താരയിൽ അഭയംതേടിയതോടെ മാരകായുധങ്ങളുമായാണ് മൂന്നാമത്തെ അക്രമം നടന്നത്. പള്ളിയിൽകയറി ഭക്ഷണസാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിതകർക്കുകയും ചെയ്തു. കൂട്ടമണിയടിച്ചപ്പോൾ പിൻവാങ്ങിയ ആക്രമിസംഘം സമീപത്തെ വാഴകൃഷി നശിപ്പിച്ചു. പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശവാസികളിൽനിന്ന് മൊഴിയെടുത്ത പൊലീസ് ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ശനിയാഴ്ച സംഭവ സ്ഥലത്ത് സന്ദർശനം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അക്രമ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആംഗ്ലിക്കൻ പള്ളിയിൽ നടന്ന ആക്രമണം അത്യന്തം പ്രതിക്ഷേധാർഹവും നാടിനപമാനകരവും ആണെന്ന് മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി ‘കാരൾ സർവ്വീസ്നടത്തിയ സത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും പള്ളി ആക്രമിക്കുകയും ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ. മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി.പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ജനറൽ സെക്രട്ടറി ജോണി ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.