
തേർഡ് ഐ ബ്യൂറോ
വർക്കല: മദ്യലഹരിയിൽ വിദേശ വനിതയെ അക്രമിക്കുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ.
വർക്കല പപാനാശത്ത് അതിഥികളെ ആക്രമിച്ച പ്രതിയെയാണ് പൊലീസ് പിടികൂടിയത്. പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും ഇടവ മുക്കാലയ്ക്കൽ കളീക്കൽ വീട്ടിൽ മോഹനൻ പിള്ളയുടെ മകൻ മഹേഷ് (27) പിടിയിൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടൻ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എസ്.ദ്വിജേഷ്, എസ് ഐ അനിൽകുമാർ, എ.എസ് ഐ ജയപ്രസാദ് അൻസർ, ഷിറാസ് എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്യ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. യുകെ, ഫ്രാൻസ് സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. മദ്യപസംഘം അസഭ്യം പറഞ്ഞു.
ഇവരെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതികൾ നഗ്‌നതാപ്രദർശനവും നടത്തുകയായിരുന്നു. വർക്കലയിൽ ഹോംസ്റ്റേയിൽ താമസിക്കുന്നവരാണ് വിദേശ വനിതകൾ. കഴിഞ്ഞ മൂന്നുമാസമായി ഇവരുടെ താമസിക്കുന്നുണ്ട്.