പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തിന് യുവാവ് യുവതിയുടെ കാല് തല്ലിയൊടിച്ച സംഭവം ; പ്രതി റിമാന്റിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: പറമ്പിൽ വീണ പന്ത് എടുത്തുകൊടുക്കാത്തില്ല, യുവതിയുടെ കാല് യുവാവ് തല്ലിയൊടിച്ചു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പുത്തൂർ ചന്ദ്രാലയത്തിൽ അനീഷാണ്(33) റിമാൻഡിലായത്.

ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ യുവതിയുടെ വീട്ടിലേക്ക് പന്ത് വീണു. എടുത്തുകൊടുക്കാൻ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group