video
play-sharp-fill
തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം ; ഒരാൾ പിടിയിൽ

തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് മദ്രസ വിദ്യാർത്ഥികൾക്ക് നേരെ സംഘപരിവാർ ആക്രമണം ; ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ

കാസർഗോഡ്: തൊപ്പി ധരിക്കുന്നത് ചോദ്യം ചെയ്ത് കുമ്പളയിൽ മദ്രസ വിദ്യാർഥികൾക്ക് നേരേ സംഘപരിവാർ ആക്രമണം. ബംബ്രാണയിലെ ദാറുൽ ഉലും മദ്രസയിലെ വിദ്യാർഥികളായ ഹസൻ സെയ്ദ് (13), മുനാസ് (17) എന്നിവർക്കാണ് സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലിസിലേൽപ്പിച്ചു. ദാറുൽ ഉലും മദ്രസയിൽ താമസിച്ചുപഠിക്കുന്നവരാണ് വിദ്യാർഥികൾ.

തിങ്കളാഴ്ച രാത്രിഭക്ഷണം കഴിക്കാൻ പ്രദേശത്തെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സിഎഎ, എൻആർസി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോവണമെന്ന് പറഞ്ഞതായി കുട്ടികൾ പറയുന്നു. കാറിൽ മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. സംഘത്തിൽപ്പെട്ട കിരൺ എന്നയാളാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group