‘അവള്‍ കരാട്ടെയാണ് സാറേ; കളിയാക്കിയപ്പോള്‍ അവള്‍ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു; ഞങ്ങളെ ചവിട്ടിക്കൂട്ടി’; തെളിവെടുപ്പിനിടെ ദയനീയത വിവരിച്ച് പിടിയിലായ പ്രതികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോത്തൻകോട്ട് പ്ലസ് വൺ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയ വിവരങ്ങൾ പുറത്ത്.
‘അവൾ കരാട്ടെയാണ് സാറേ. മുടിവെട്ടിയതിനെക്കു റിച്ചാണ് ഞങ്ങൾ പറഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്ക് വിളിച്ചു. അപ്പോൾ ഇവൻ ബൈക്കിൽ നിന്നും ഇറങ്ങി. ആ സമയം പെൺകുട്ടി ബാഗ് ദൂരെയെറിഞ്ഞ് അടുത്തെത്തി ഇവനെ ചവിട്ടി. പിന്നെ ഇവനെ അടിച്ചു. കൂടെയുള്ളവർക്കും പൊതിരെ കിട്ടി. അവൾ കരാട്ടയാണ് സാറേ’,പ്രതികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേങ്കോട്ടുകോണത്തുവെച്ചാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും രണ്ടു പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേകാവുവിളവീട്ടില്‍ വിനയന്‍ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലേകാല്‍ മണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ്.എന്‍.പബ്ലിക് സ്കൂളില പ്ലസണ്‍ വിദ്യാര്‍ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്.
പെണ്‍കുട്ടിയെ കണ്ടതും സംഘം യുവതിയെ കളിയാക്കി. തുടര്‍ന്ന് പെണ്‍കുട്ടികളും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആണ്‍കുട്ടിയാണെന്ന് കരുതിയാണ് കളിയാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.