പാലായ്ക്ക് പിന്നാലെ കാസർകോടും പൊലീസിന് നേരെ അക്രമം : മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത പൊലീസുകാരെ കയ്യേറ്റം ചെയ്തു; ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം നടത്തിയത് പൊലീസ് ജീപ്പിന്റെ താക്കോൽ വലിച്ചൂരിയ ശേഷം : സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കാസര്‍കോട്: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ മേല്‍പ്പറമ്പിൽ മാസ്‌ക് പോലും ധരിക്കാതെ കെട്ടിടത്തിന് മുന്നില്‍ കൂടിനിന്നവരെ ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ കയ്യേറ്റം. കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞുപോകാന്‍ പെട്രോളിങ്ങിനിടെ പൊലീസ് ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ആക്രമത്തിൽ സി.ഐ. അടക്കം മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സി.ഐയുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിന് നേരെ കയ്യേറ്റം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോളിങ്ങിനിടെ കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെറ്റുകയായിരുന്നു.എന്നാൽ ചിലരൊഴികെ എല്ലാവരും പോലീസ് പറഞ്ഞത് അനുസരിച്ച് പിരിഞ്ഞുപോയി.
ഇതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ താക്കോല്‍ ഒരാള്‍ കൈവശപ്പെടുത്തി.ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റമാവുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനുനേരെ കയ്യേറ്റേമുണ്ടായത്.
സിഐ സിഎല്‍ ബെന്നി ലാലു, എസ്‌ഐ കെ ബൈജു, സിവില്‍ പോലീസ് ഓഫിസര്‍ ഷിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ട് സലാം ഇസ്മയില്‍, ഷമീര്‍ എന്നിവരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു