play-sharp-fill
കുട്ടിയ്ക്ക് മരുന്ന് നൽകാൻ വൈകി ; നേഴ്‌സിന്  രോഗിയുടെ പിതാവിന്റെ ക്രൂരമർദ്ദനം ; മരുന്നിന്റെ ഡോസിനെ സംബന്ധിച്ചുണ്ടായ സംശയത്തെ തുടർന്നാണ് വൈകിയതെന്ന് നേഴ്‌സിന്റെ വിശദീകരണം

കുട്ടിയ്ക്ക് മരുന്ന് നൽകാൻ വൈകി ; നേഴ്‌സിന് രോഗിയുടെ പിതാവിന്റെ ക്രൂരമർദ്ദനം ; മരുന്നിന്റെ ഡോസിനെ സംബന്ധിച്ചുണ്ടായ സംശയത്തെ തുടർന്നാണ് വൈകിയതെന്ന് നേഴ്‌സിന്റെ വിശദീകരണം

സ്വന്തം ലേഖകൻ

തൃശൂർ: കുട്ടിയ്ക്ക് മരുന്നു നൽകാൻ വൈകിയെന്ന് ആരോപിച്ച് മെഡിക്കൽ കോളേജിലെ നഴ്‌സിനെ രോഗിയുടെ പിതാവ് മർദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിലെ സ്റ്റാഫ് നഴ്‌സിന് നേരെയാണ് കുട്ടിയുടെ കൂട്ടിരിപ്പുകാരനായ അച്ഛന്റെ അതിക്രമം ഉണ്ടായത്.

രോഗിക്ക് നൽകുന്ന മരുന്നിന്റെ ഡോസിനെ സംബന്ധിച്ച് നഴ്‌സിനുണ്ടായ സംശയത്തെ തുടർന്ന് രോഗിക്ക് മരുന്നു നൽകാൻ വൈകുകയായിരുന്നു. വാർഡിൽ പരിശോധനയ്ക്കുവന്ന ജൂനിയർ ഡോക്ടർ എഴുതിയ മരുന്നിന്റെ ഡോസ് ശരിയല്ലെന്ന് ബോധ്യപ്പെട്ട നഴ്‌സ് മുതിർന്ന ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ഇതേതുടർന്ന് മരുന്നിന്റെ അളവ് വീണ്ടും പരിശോധിച്ച് നൽകാൻ മുതിർന്ന ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർ മറ്റൊരു വാർഡിലേക്ക് പോയതിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികെയുമായിരുന്നു. ഇതിനിടെ സമയം കുറേ കഴിഞ്ഞിട്ടും രോഗിയായ കുട്ടിക്ക് മരുന്ന് നൽകാത്തതിനെ ചൊല്ലി രോഗിയുടെ അച്ഛൻ നഴ്‌സുമായി തർക്കത്തിൽ ആവുകയും നേഴ്‌സിന്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതു തടയുന്നതിനിടെയിലാണ് നേഴ്‌സിന് മർദ്ദനമേറ്റത്. നേഴ്‌സ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. നഴ്‌സ് നൽകിയ പരാതി സൂപ്രണ്ട് മെഡിക്കൽ കോളജ് പൊലീസിനു കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.