play-sharp-fill
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ; കൊലപാതകം ശ്രമം നടത്തിയത് നേതാക്കളുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ; കൊലപാതകം ശ്രമം നടത്തിയത് നേതാക്കളുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ

മട്ടന്നൂർ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കേസിലെ പ്രതിയായ മാറ്റൊരു സിപിഎം പ്രവർത്തകൻ ഒളിവിലാണ്.


സി.പി.എം പഴശ്ശികോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇടവേലിക്കൽ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിൻ (26), പഴശ്ശിയിലെ സുധീഷ് എന്നിവർ അറസ്റ്റിലായത്.കേസിലെ മാറ്റൊരു പ്രതിയായ ഷിനോജിനെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 13നാണ് മട്ടന്നൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിന് നേരെ കൊലപാതകം ശ്രമം നടന്നത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

തലയ്ക്കും ദേഹമാസകലവും പരിക്കേറ്റ രാജേഷ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തൽ നടത്തിയ അന്വേഷണത്തിലാണ് സിപിഎമ്മുകാർ പിടിയിലായത്. പ്രവർത്തകരുടേയും നേതാക്കളുടേയും അവിഹിത ബന്ധങ്ങളുമായും പ്രദേശത്തെ പാർട്ടി പ്രവർത്തകർ നടത്തുന്ന വ്യാജവാറ്റുമായും ബന്ധപ്പെട്ട് മേഖലയിലെ സിപിഎമ്മിനകത്ത് കാലങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമത്തിലെത്തിയത്.

എന്നാൽ രാജേഷിനെ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎമ്മുകാർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. പ്രദേശത്തെ ഒരു ആർഎസ്എസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.