video
play-sharp-fill

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം; ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ അനുയായി അറസ്റ്റില്‍

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം; ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ അനുയായി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

ആലപ്പുഴ: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പരിപാടിയായ അരിതാരവം പരിപാടി നഗരത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് അരിതയുടെ വീടിന് നേരെ ആക്രമണം നടന്നത്.

കുടുംബാംഗങ്ങളും അയല്‍വാസികളും പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നതിനാല്‍ ഈ സമയം പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. ഇതേ സമയത്ത് തന്നെ അരിതയുടെ വീടും പരിസരവും ഉള്‍പ്പെടെ കാണിച്ച് ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പിന്നില്‍ കോണ്‍ഗ്രസ് അനുഭാവികളാണെന്ന് സിപിഎം ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകോപനപരമായ സംഭവങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണിതെന്നുമാണ് സിപിഎമ്മിന്റെ വാദം.