video
play-sharp-fill

ഇനിയും അവസാനിക്കാതെ മിണ്ടാപ്രാണികളോടുള്ള ക്രൂരത : മദ്യലഹരിയിൽ യുവാവ് അയൽവാസിയുടെ ഗർഭിണികളായ പന്നികളെ വടിവാളുകൊണ്ട് കുത്തിക്കൊന്നു

ഇനിയും അവസാനിക്കാതെ മിണ്ടാപ്രാണികളോടുള്ള ക്രൂരത : മദ്യലഹരിയിൽ യുവാവ് അയൽവാസിയുടെ ഗർഭിണികളായ പന്നികളെ വടിവാളുകൊണ്ട് കുത്തിക്കൊന്നു

Spread the love

സ്വന്തം ലേഖകൻ

ചെറുതോണി: മദ്യലഹരിയിൽ അയൽവാസിയുടെ പന്നി ഫാമിൽ കയറി ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത.

മണിയാറൻകുടി കൊക്കരകുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് അയൽവാസിയായ തകരപ്പിള്ളിൽ ജോബി യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചുവിട്ടത്. ഫാമിൽ അതിക്രമിച്ച്ു കയറിയ ജോബി പ്രസവിക്കാറായ രണ്ടു പന്നികളെ വടിവാളു കൊണ്ടു കുത്തിക്കൊല്ലുകയും 20 പന്നികളെ മാരകമായി മുറിവേൽപിച്ചു. കൂടാതെ വീട് ആക്രമിച്ച ഇയാൾ വാഹനങ്ങളും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകിട്ടോടെ ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിൽ മദ്യപിച്ചെത്തിയ തകരപ്പിള്ളിൽ ജോബി വീട്ടിനുള്ളിലുണ്ടായിരുന്ന ജോബിയുടെ ഭാര്യ ഷീബയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഷീബ പുറത്തിറങ്ങാത്തതിനെത്തുടർന്നു വടിവാൾ കൊണ്ടു ജനലിലൂടെ വെട്ടി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും മുറ്റത്തെ ജീപ്പിന്റെ ടയറുകൾ കുത്തിക്കീറുകയും ഒപ്പം ബൈക്കും തല്ലിത്തകർത്തു.

ഇതിന് ശേഷമാണ് ഇയാൾ സമീപത്തുള്ള ഫാമിൽ കയറി പന്നികളെ വടിവാൾ കൊണ്ട് ആക്രമിച്ചത്.സംഭവത്തിൽ ഇടുക്കി പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.