ആട്ടിൻ കൂട്ടിൽ ഒളിപ്പിച്ച് ചാരായം: എക്‌സൈസ് പിടിച്ചെടുത്ത് മുറ്റത്ത് ഒഴുക്കിക്കളഞ്ഞത് 140 ലിറ്റർ ചാരായവും കോടയും; പീരുമേട്ടിൽ വൻ വാറ്റു വേട്ട
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആട്ടിൻകൂട്ടിൽ ആട്ടിൻ കൂട്ടത്തിനിടയിൽ വാറ്റുചാരായം ഒളിപ്പിച്ച് വിൽപ്പന നടത്തിയ പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. പീരുമേട് ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയിൽ വീട്ടിൽ ബാബു സി.നൈനാനെയാണ് പീരുമേട് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.ബി വിജയനും സംഘവും ചേർന്ന് പിടികൂടിയത്.
പ്രദേശത്ത് വൻ തോതിൽ ചാരായം വാറ്റുന്നുണ്ടായിരുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണവും നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി ആട്ടിൽകൂട്ടിലാണ് വാറ്റ് ഒളിപ്പിച്ചിരിക്കുന്നതെന്ന വിവരം ലഭിച്ചത്. തുടർന്ന് എക്‌സൈസ് സംഘം വീട് പരിശോധിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ ബെന്നി ജോസഫ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അജേഷ്‌കുമാർ, അനീഷ് എസ്, രാജീവ് പി.ഭാസ്‌കർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സിന്ധു കെ.തങ്കപ്പൻ എന്നിവരും ഉണ്ടായിരുന്നു.
Third Eye News Live
0