
സ്വന്തം ലേഖിക
കൊച്ചി :നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണി ജയില്‍ മോചിതനായി. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് മാര്‍ട്ടിന്‍ ജയില്‍ മോചിതനായത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്. ബുധനാഴ്ചയാണ് സുപ്രിംകോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുന്നത്.
ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് നിര്‍ദേശിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല.
വധഗൂഡാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നടന്‍ ദിലീപ് പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


