അത്മയുടെ രാജ്യാന്തര ചലച്ചിത്ര മേള സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് പ്രാദേശിക ചലച്ചിത്ര മേള 21 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധാകരായ സിബി മലയിൽ, ബീനാ പോൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കും.
ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ചലച്ചിത്ര പ്രതിഭകൾ കോട്ടയത്തെത്തും. ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഓപ്പൺ ഫോറത്തിലും വിവിധ സംവിധായകരും താരങ്ങളും ചർച്ചകളുടെ ഭാഗമാകും. 22 ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പങ്കെടുക്കും. 25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ വെയിൽ മരങ്ങളുടെ സംവിധായകൻ ഡോ.ബിജുവും, നിർമ്മാതാവ് ബേബി മാത്യു സോമതീരവും, ചിത്രത്തിലെ പ്രധാന താരങ്ങളായ ഇന്ദ്രൻസും, നായകൻ മാസ്റ്റർ ഗോവർധനും എത്തും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം കോട്ടയം തിരുനക്കര അനശ്വര തീയറ്ററിൽ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളും സിനിമാ പ്രേമികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രദർശനത്തിന്റെ ഡെലിഗേറ്റ് പാസിനായി എത്തുന്നത്. അഞ്ചു ദിവസം കൊണ്ട് 300 രൂപയ്ക്കു 25 സിനിമകൾ കാണാനും, ലോകത്തെ വിവിധ മേഖലകളിലെ സിനിമകളെ പരിചയപ്പെടാനുമുള്ള അവസരമാണ് ചലച്ചിത്ര മേള ഒരുക്കുന്നത്.