play-sharp-fill
ആത്മ രാജാന്തര ചലച്ചിത്ര മേള ചൊവ്വാഴ്ച സമാപിക്കും; ചലച്ചിത്ര മേളയിലെ ചർച്ചയിൽ ഇന്ദ്രൻസ് പങ്കെടുക്കും

ആത്മ രാജാന്തര ചലച്ചിത്ര മേള ചൊവ്വാഴ്ച സമാപിക്കും; ചലച്ചിത്ര മേളയിലെ ചർച്ചയിൽ ഇന്ദ്രൻസ് പങ്കെടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: ചലച്ചിത്ര പ്രേമികളിൽ ആവേശം നിറച്ച് അഞ്ചു ദിനരാത്രങ്ങൾക്ക് ഇന്ന് സമാപനം. ആത്മയുടെ നേതൃത്വത്തിലുള്ള ചലച്ചിത്ര മേള ഇന്ന് സമാപിക്കും. അഞ്ചു ദിവസങ്ങളിലായി നടന്ന മേളയിൽ ഇതുവരെ 20 സിനിമകളാണ് പ്രദർശിപ്പിച്ചത്. ചൊവ്വാഴ്ച അഞ്ചു സിനിമകൾ കൂടി പ്രദർശിപ്പിക്കും.

ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ സിനിമ പാരസൈറ്റിലൂടെ ആരംഭിച്ച പ്രദർശനം,  ഷാങ് ഹായ് ചലച്ചിത്ര മേളയിൽ പ്രത്യേക പുരസ്‌കാരം നേടിയ മലയാള ചിത്രം വെയിൽ മരങ്ങളിൽ എത്തി സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചലച്ചിത്ര മേളയുടെ ഭാഗമായി തിങ്കളാഴ്ച ചലച്ചിത്ര പ്രവർത്തകരുമായി നടന്ന ഇന്ററാക്ഷനിൽ വൃത്താകൃതിയിലുള്ള ചതുരം എന്ന മലയാള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു. സംവിധായകൻ കൃഷ്ണാദ്, നായകൻ രാഹുൽ, സഹനടൻ ഷിൻസ്, അസോസിയേറ്റ് ഡയറക്ടർ വൈശാഖ് റീത്ത എന്നിവർ സിനിമാ പ്രേമികളോടു സംസാരിച്ചു.

തുടർന്ന്, സിനിമയിലെ സാങ്കേതിക മാറ്റങ്ങൾ സംബന്ധിച്ചു നടന്ന ചർച്ചയിൽ സംവിധായകൻ എം.എ നിഷാദ്, ലൂമിനർ ഫിലിം ക്ലബ് മേധാവി ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിനോദ് നായർ, ജോൺസൺ മാത്യു, ബിനു ലാൽ സുരേഷ്, ശബരി നാഥ് എന്നിവർ സംസാരിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആർ മീര മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിച്ച വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു, ചിത്രത്തിലെ നായകൻ ഇന്ദ്രൻസ്, ഗോവർദ്ധൻ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ ജോസഫ് എന്നിവർ പങ്കെടുക്കും.

ചൊവ്വാഴ്ചത്തെ അഞ്ചു സിനിമകൾ

രാവിലെ 10.00
ഹൈഫ സ്ട്രീറ്റ്
ഇറാഖ്

രാവിലെ 11.45
നോ ഫാദർ ഇൻ കാശ്മീർ
ഇന്ത്യ, യുകെ

02.30
ട്രീസ് അണ്ടർ ദി സൺ
(വെയിൽ മരങ്ങൾ)
ഇന്ത്യൻ , മലയാളം

വൈകിട്ട് 06.00
ഗോഡ് എക്‌സിസ്റ്റ്,
ഹേർ നെയിം ഈസ് പെട്രൂണിയ
മാസിഡോണിയ

രാത്രി 08.00
ഹെല്ലാറോ
ഇന്ത്യ