
കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം; ഝാർഖണ്ഡ് സ്വദേശി പിടിയിൽ; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് സംശയം
സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ എടിഎം തകർത്ത് മോഷണശ്രമം.പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ് പൊളിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയ ജാദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്‍റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പൊലീസെത്തി പ്രതിയ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തെരുവിൽ അലയുന്ന ഇയാളുടെ മാനസിക നില തകരാറിലെന്നാണ് സംശയം
Third Eye News Live
0
Tags :