play-sharp-fill
എ.ടി.എം കാർഡുണ്ടെങ്കിൽ സൂക്ഷിക്കുക…! ഇന്ത്യൽ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് ; സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട്

എ.ടി.എം കാർഡുണ്ടെങ്കിൽ സൂക്ഷിക്കുക…! ഇന്ത്യൽ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് ; സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിലെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് വവെബിൽ വിൽപ്പനയ്ക്ക്.കാർഡുകളിലെ സിവിവി നമ്പറുകൾ വരെ ചോർത്തിയതായി റിപ്പോർട്ട. ഡാർക്ക് വെബിലെ പ്രമുഖ അണ്ടർഗ്രൗണ്ട് കാർഡ് ഷോപ്പായ ജോക്കേഴ്‌സ് സ്റ്റാഷിലാണ് രാജ്യത്തെ ബാങ്കുകളിലെ അഞ്ചുലക്ഷത്തോളം വരുന്ന പണമിടപാട് കാർഡുകളുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരോ വിവരത്തിനും ഒൻപത് ഡോളർ വീതമാണ് വിലയിട്ടിരിക്കുന്നത്.

ഫെബ്രുവരി അഞ്ചിന് 4,60,000 പേയ്‌മെന്റ് കാർഡുകളുടെ വിവരങ്ങൾ ഡാർക്ക് സ്റ്റാഷിൽ അപ് ലോഡ് ചെയ്തതായാണ് ഗ്രൂപ്പ് ഐബി കണ്ടെത്തിയത്. ഇതിൽ 98 ശതമാനവും ഒരു പ്രമുഖ ഇന്ത്യൻ ബാങ്കിന്റെ പണമിടപാട് കാർഡുകളടേത് ആണ്.ഒക്ടോബറിൽ സമാനമായ മുന്നറിയിപ്പുമായി ഗ്രൂപ്പ് ഐബി രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഡ് നമ്പർ, കാലാവധി തീരുന്ന സമയം, സിവിവി കോഡ് തുടങ്ങി ഇടപാടുകാരുടെ രഹസ്യവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ കാർഡ് ഉടമയുടെ പേര്, ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ തുടങ്ങി നിർണായക വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി കമ്പനിയായ ഗ്രൂപ്പ് ഐബിയാണ് ഗുരുതരമായ സുരക്ഷാവീഴച പുറത്തുകൊണ്ടുവന്നത്.

Tags :