video
play-sharp-fill

കൊല്ലം അഞ്ചലിലെ എസ്ബിഐയുടെ എ ടി എമ്മിൽ മോഷണശ്രമം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കൊല്ലം അഞ്ചലിലെ എസ്ബിഐയുടെ എ ടി എമ്മിൽ മോഷണശ്രമം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

Spread the love

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷിൻ തകർത്ത് മോഷണശ്രമം.

ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നും വ്യക്തമാകുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം വരെയും എടിഎം പ്രവർത്തിച്ചു. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയുകയുള്ളുവെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ എടിഎം കവർച്ച നടത്തുന്ന അന്യദേശ മോഷ്ടാക്കൾ ഉൾപ്പെടെയുള്ളവരിലേക്കാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം നീളുന്നത്. മോഷ്ടാവിനെ പിടികൂടാൻ വേണ്ടി അഞ്ചൽ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ് .അഞ്ചൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group