ചെറിയ പിഴവും സ്ഥിതി വഷളാക്കും: എടിഎമ്മുകളിൽ സാനിറ്റൈസർ ലഭ്യമാക്കണം: വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി നേരിടുന്നതിൽ തദേശസ്ഥാപനങ്ങൾ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് പ്രതിരോധിക്കുന്നതിൽ ചെറിയ പിഴവ് വരെ സ്ഥിതി വഷളാകുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു ഓർമിപ്പിച്ചു.
കോവിഡ് ഭീതി നേരിടാൻ ആരോഗ്യമേഖലയ്ക്കു സാധിക്കും. എടിഎമ്മുകളിൽ സാനിറ്റൈസർ ലഭ്യമാക്കണം. വീടുകളിൽ നിരീക്ഷണത്തിലുളളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലെ സാഹചര്യം അസാധാരണമാണ്. തെറ്റായ പ്രവണതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികൾക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവർ കവലകളിൽ കൂട്ടം കൂടി നിൽക്കരുത്. അവരെയും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. മാസ്‌കും സാനിറ്റൈസറുകളും കൂടുതലായി ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിതായും മുഖ്യമന്ത്രി വ്യക്തമാക്കി.