‘ഞാൻ അരുതാത്തതു ചെയ്തു,ലജ്ജ തോന്നുന്നു,സ്വയം ജീവനൊടുക്കുന്നു, ഇതിനാരും ഉത്തരവാദികളല്ല’ ; അറ്റ്‌ലസ് സൈക്കിൾ ഉടമയുടെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയേറുന്നു ; നടാഷ കപൂറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്
സ്വന്തം ലേഖകൻ
ഡൽഹി : അറ്റല്‌സ് സൈക്കിൾ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.പൂജാമുറിയിൽ നിന്നും അരപ്പേജ് വരുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.കാരണം വെളിപ്പെടുത്താതെ കുറ്റമേറ്റു പറഞ്ഞുകൊണ്ടുള്ളതാണ് ആ കുറിപ്പ്.
കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ:
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഞാൻ അരുതാത്തതു ചെയ്തു,സ്വയം ജീവനൊടുക്കുന്നു, ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാൻ വല്ലാതെ സ്‌നേഹിക്കുന്നു’.എന്നിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
ഇത് നടാഷ തന്നെ എഴുതിയതാണോ എന്നറിയാൻ കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 57കാരിയായ നടാഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.സംഭവസമയത്തു മകനും മകളും വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണിനായി അമ്മയെ വിളിച്ചെങ്കിലും വരാത്തതിനെ തുടർന്ന് മുറിയിൽ ചെന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടതെന്ന് മകൻ സിദ്ധാന്ത് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ട്‌പ്പെട്ടിരുന്നു.