video
play-sharp-fill

Saturday, May 17, 2025
Homeflashലോക്ക് ഡൗൺ : ജോലിയില്ലാതാകുകയും താമസ സ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയമാണ് അവർ...

ലോക്ക് ഡൗൺ : ജോലിയില്ലാതാകുകയും താമസ സ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയമാണ് അവർ പലായനം ചെയ്യുന്നത്; ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും താമസ സസ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയവുമാണെന്ന് കണ്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.

 

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. കെട്ടിട ഉടമസ്ഥർ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ തന്റെ വാടകക്കാരിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാൻ പാടില്ല. അങ്ങനെ ആരെങ്കിലും ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അവർ നടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ദിവസവേതനക്കാർക്ക് ഇത്രയും നാൾ കൊടുക്കണ്ട വേതനക്കുടിശ്ശിക യാതൊരു കുറവും വരുത്താതെ എത്രയും പെട്ടന്ന് കൊടുത്തു തീർത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.

 

രാജ്യത്ത് മൂന്നാഴ്ചത്തേ ലോക്ക് ഡൗൺ കർശനമായി പാലിക്കുന്നതിന് വിവിധ നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതനുസരിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും സ്വന്തം ഗ്രാമങ്ങളിൽ എത്തിയവർ 14 ദിവസം വീടുകളിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

 

 

ഈ ഭയമാണ് ഒരു പരിതി വരെ പായിപ്പാടെ സംഭവങ്ങഹക്ക് കാരണമായത്. എന്നാൽ ഇതിനിടയിൽ പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൃത്യമായി തെളിവുലഭിച്ചാൽ ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തൃക്കൊടിത്താനം സി ഐ സാജു വർഗീസ് പറഞ്ഞു.

 

 

പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാൻ ആഹ്വാനം ചെയ്തു എന്ന സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആളുകൾ കൂട്ടമായി എത്താൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കൂടുതൽ തെളിവു ശേഖരണത്തിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും തൃക്കൊടിത്താനം സി ഐ വ്യക്തമാക്കി.

 

 

ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം അതിഥി തൊഴിലാളികളെ ലോക്ഡൗൺ ലംഘിപ്പിച്ച് പ്രതിഷേധത്തിനെത്തിച്ചതിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണ്. അതേസമയം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേർ ലോക്ഡൗൺ ലംഘനം ആസൂത്രണം ചെയ്തതിൽ പങ്കാളികളായിട്ടുണ്ടോ എന്നും വ്യക്തമാകും. 250 ലധികം ക്യാമ്ബുകളിലായി നാലായിരത്തോളം അതിഥി തൊഴിലാളികൾ ഇപ്പോഴും പായിപ്പാടുണ്ട്.

 

പായിപ്പാട് സംഭവത്തിൻറെ പശ്ചാത്തലത്തിൽ തൃശൂരിലും അതിഥി തൊഴിലാളികളെ ഡിഐജിയടക്കമുള്ളവർ നേരിട്ടെത്തി കണ്ടു. രാവിലെ കുട്ടനെല്ലൂരിലെ ബൈപാസിന് സമീപമുള്ള അടിപ്പാതയ്ക്കരികിൽ വച്ചാണ് ഡിഐജി സുരേന്ദ്രൻ ഇവരെ കണ്ടത്. അതിഥി തൊഴിലാളികൾ സാധാരണയായി കൂട്ടംകൂടാറുള്ള സ്ഥലമാണിത്.

 

തൃശൂരിൽ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. നാട്ടിൽ പോകാൻ തത്ക്കാലം നിർവാഹമില്ലെന്നും ഇപ്പോൾ കഴിയുന്നിടത്തു തന്നെയോ അല്ലെങ്കിൽ തങ്ങളൊരുക്കുന്ന സ്ഥലത്തോ താമസിക്കുകയേ നിർവാഹമുള്ളൂവെന്നും അധികൃതർ തൊഴിലാളികളോടു പറഞ്ഞു.

 

എങ്ങിനെയും നാട്ടിലേക്ക് പോകണമെന്ന ആവശ്യം തന്നെയാണ് തൊഴിലാളികൾ ഡിഐജി അടക്കമുള്ളവർക്കു മുന്നിൽ ഉന്നയിച്ചത്. അതിഥി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാർക്ക് ഇവരുടെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഡിഐജി വ്യക്തമാക്കി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments