കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റിൽ; ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി
സ്വന്തം ലേഖിക
തൃശൂര്‍: അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി.
അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അഖില്‍ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ് ആതിര. അഖിലും ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.
യുവതിയെ കഴിഞ്ഞ ദിവസം മുതലാണ് കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആതിര അഖിലിനെ നിരവധി തവണ വിളിച്ചതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുമ്പൂര്‍മുഴി വനത്തില്‍ പരിശോധന നടത്തുകയായിരുന്നു.