video
play-sharp-fill
അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബേറ്: ഗുണ്ടാ സംഘം തമ്പടിക്കുന്ന അതിരമ്പുഴ കോട്ടമുറി കോളനിയിൽ പൊലീസിന്റെയും എക്‌സൈസിന്റെയും മിന്നൽ പരിശോധന; പിടിയിലാകാനുള്ള പ്രതികളിൽ കുറവിലങ്ങാട്ട് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി ക്രിസറ്റിയും

അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബേറ്: ഗുണ്ടാ സംഘം തമ്പടിക്കുന്ന അതിരമ്പുഴ കോട്ടമുറി കോളനിയിൽ പൊലീസിന്റെയും എക്‌സൈസിന്റെയും മിന്നൽ പരിശോധന; പിടിയിലാകാനുള്ള പ്രതികളിൽ കുറവിലങ്ങാട്ട് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതി ക്രിസറ്റിയും

സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിൽ പൊലീസ് പെട്രോളിംങ് സംഘത്തിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ ഗുണ്ടാ സംഘത്തിന്റെ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിനായി ഇവരുടെ പ്രധാന താവണമായ കോട്ടമുറി പ്രിയദർശിനി കോളനിയിൽ എക്‌സൈസും പൊലീസും മിന്നൽ പരിശോധന നടത്തി. പ്രിയദർശിനി കോളനിയിൽ പ്രതികൾ ഒളിച്ച് താമസിക്കുന്ന ആളൊഴിഞ്ഞ വീട്ടിലാണ് പൊലീസ് – എക്‌സൈസ് സംയുക്ത സംഘം പരിശോധന നടത്തിയത്. എന്നാൽ, ഇവിടെ നിന്നും ഒന്നും കണ്ടെത്താൻ പൊലീസ് സംഘത്തിന് സാധിച്ചില്ല.

പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ ഗുണ്ടാ സംഘത്തെ നിയന്ത്രിച്ചിരുന്നത് കുറവിലങ്ങാട്ട് എക്‌സൈസ് സംഘത്തിന്റെ വാഹനം തടഞ്ഞ് നിർത്തി, എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും പ്രതികളെ രക്ഷപെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ ക്രിസ്റ്റിയാണ് ഗുണ്ടാ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ്, ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് ബി.ചിറയത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോട്ടമുറിയിലെ പ്രിയദർശിനി കോളനിയിൽ എത്തിയത്. തുടർന്ന് ഇവിടെ സംശയം തോന്നിയ ഓരോ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.
കോളനിയ്ക്കുള്ളിൽ ആൾ താമസമില്ലാത്ത ഒരു വീടാണ് പ്രതികൾ ഒളിച്ച് താമസിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്. ഈ വീട്ടിൽ എത്തിയ പരിശോധന സംഘം ഇവിടെ നിന്നും മദ്യക്കുപ്പികളും കഞ്ചാവ് ഉപയോഗിച്ചതിന്റെ ബാക്കിയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കിടക്കുന്നതിന് കട്ടിലും ഭക്ഷണം പാകം ചെയ്യുന്നതിന് അടക്കമുള്ള ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഇതെല്ലാം സംയുക്ത പരിശോധന സംഘം പിടിച്ചെടുത്തിട്ടുണ്ട്.
കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.