അതിരമ്പുഴയിൽ പുല്ലാട്ടുകാലായില്‍ – ആശുപത്രിപടി റോഡ് അവഗണനയിൽ: ഓട്ടോ വിളിച്ചാൽ പോലും വരില്ല: അംഗൻവാടിക്ക് സമീപം പെരുമ്പാമ്പ്: ആകെ ഭീതിയിൽ നാട്ടുകാർ

Spread the love

അതിരമ്പുഴ: നൂറുകണക്കിനു യാത്രക്കാരുടെ ആശ്രയമായ ഒരു റോഡിനെ ഇങ്ങനെ അവഗണിക്കാമോ?. പുല്ലാട്ടുകാലായില്‍ – ആശുപത്രിപടി റോഡിനോടാണ്‌ അധികൃതര്‍ അവഗണന തുടരുന്നത്‌.

video
play-sharp-fill

അതിരമ്പുഴ പഞ്ചായത്ത്‌ 23-ാം വാര്‍ഡിലാണ്‌ റോഡ്‌.അതിരമ്ബുഴ – നീണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കൈപ്പുഴ ആശുപത്രിയിലേക്കും സ്‌കൂളിലേക്കും എളുപ്പത്തില്‍ പോകുന്നതിനായി ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്നതുമായ റോഡാണ്‌ നാളുകളായി തകര്‍ന്നു കിടക്കുന്നത്‌. സ്‌കൂള്‍ കുട്ടികളും വിവിധ ജോലികള്‍ക്കായും പോകുന്നവരാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌.

മഴ പെയ്‌താല്‍ ചെളിക്കുളമാകുന്ന റോഡില്‍, വെയില്‍ തെളിഞ്ഞാല്‍ പൊടിയുടെ ശല്യം രൂക്ഷമാകും.റോഡിന്റെ ഇരുവശവും കാട്‌ പിടിച്ചുകിടക്കുന്നതിനാല്‍ കാല്‍നടയാത്രയും ബുദ്ധിമുട്ടായി. ഏതെങ്കിലും വാഹനം വന്നാല്‍ വശങ്ങളിലേക്കു മാറി നില്‍ക്കാന്‍ പോലും ഇടമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായ മഴയില്‍ റോഡില്‍ ചെളിക്കെട്ടും കുഴികളും നിറഞ്ഞതോടെ യാത്രാ ദുരിതം ഇരട്ടിച്ചു. രാത്രികാലങ്ങളില്‍ റോഡിലൂടെ യാത്ര ദുരിതം നിറഞ്ഞതാണ്‌. റോഡ്‌ തകര്‍ച്ചയെ തുടര്‍ന്ന്‌, ഓട്ടോറിക്ഷ സവാരി വിളിച്ചാല്‍ പോലും പ്രദേശത്തേയ്‌ക്ക് എത്താന്‍ മടിക്കുന്ന സ്‌ഥിതിയാണ്‌. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്‌.

ഏതാനും ആഴ്‌ച മുമ്പ് ഒരു ഭീമന്‍ പെരുമ്പാമ്പിനെ ഈ റോഡില്‍ സ്‌ഥിതി ചെയ്യുന്ന അംഗന്‍വാടിക്ക്‌ സമീപത്തും നിന്നു പിടികൂടിയിരുന്നു. റോഡിനോട്‌ ചേര്‍ന്നുള്ള അംഗന്‍വാടി കെട്ടിട പരിസരവും കാടുകയറി കിടക്കുന്ന നിലയിലാണ്‌. കൂടാതെ, ശ്രീകണ്‌ഠമംഗലം കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച കിണറും നാശോന്മുഖമായി കിടക്കുകയാണ്‌. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്നതിനാല്‍ പെട്ടെന്നെങ്ങും റോഡ്‌ നന്നാകില്ലെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്‌.