ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള പഴം; അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ? അറിയാം വിശദമായി…!

Spread the love

കോട്ടയം: ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു പഴമാണ് അത്തിപ്പഴം. ഫൈബര്‍, ഒമേഗ 6 ഫാറ്റി ആസിഡ്, മഗ്നീഷ്യം, കാത്സ്യം,കോപ്പര്‍, വിറ്റാമിന്‍ കെ, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

video
play-sharp-fill

ഫൈബര്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം മാറ്റാനും സഹായിക്കുന്നു.

കാത്സ്യം ധാരാളം അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്തത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തിപ്പഴത്തില്‍ പൊട്ടാസ്യവും ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.