video
play-sharp-fill

ആരിഫും കൂടി തോൽക്കണമെന്നു ആഗ്രഹിച്ചിരുന്നു : ഇന്നസെന്റ്

ആരിഫും കൂടി തോൽക്കണമെന്നു ആഗ്രഹിച്ചിരുന്നു : ഇന്നസെന്റ്

Spread the love

സ്വന്തം ലേഖിക

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയിൽ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൂടി തോൽക്കുമല്ലോ എന്നോർത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലിരുന്ന് വോട്ടെണ്ണൽ കണ്ടുകൊണ്ടിരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥി മുന്നിലായെന്നും അപ്പോൾ തോന്നിയ വിഷമത്തെ ഇങ്ങനെയാണ് മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.20ൽ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫും കൂടി തോൽക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.ആലപ്പുഴയിൽ ആരിഫ് മാത്രം തനിക്ക് ചെറിയൊരു ദു:ഖം തന്നു. മനുഷ്യന്റെ സ്വഭാവത്തേക്കുറിച്ചാണ് താൻ പറഞ്ഞുവരുന്നത്. ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേർന്നതാണ് മനുഷ്യനെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. തന്റെയും പാർട്ടിയുടെയും തോൽവി തമാശ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.