പണം തട്ടുന്ന ‘സൈബർ സുന്ദരി’..!! അശ്വതി അച്ചുവെന്ന പേരിൽ എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ള പോലീസുകാരെ ‘തേൻ കെണി’യിൽ കുടുക്കി..! ഗർഭിണിയാണെന്ന് വരുത്തി തീർക്കാൻ പ്രഗ്നൻസി കിറ്റിൽ ‘ഹാർപ്പിക്’ ഒഴിച്ച് ചുവപ്പ് വര വരുത്തി…!! അറുപത്തെട്ടുകാരന്റെ പരാതിയിൽ അറസ്റ്റിലായ അശ്വതി അച്ചുവെന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ‘തേൻ കെണി’ അഥവാ ‘ഹണി ട്രാപ്പ് ‘ മലയാളികൾക്ക് സുപരിചിതമായ പേര്.. സൈബർ ലോകത്ത് സൈബർ തട്ടിപ്പുകാരുടെയും പ്രധാന തന്ത്രങ്ങളിലൊന്ന് ഹണിട്രാപ്പ് തന്നെയാണ്. സാമ്ബത്തിക നേട്ടം ഉണ്ടാക്കാൻ വേണ്ടി അരയും തലയും മുറുക്കി ഇറങ്ങുന്ന യുവതികളും നിരവധിയാണ്.
എന്നാൽ ഇത്തരം ഹണിട്രാപ്പു തട്ടിപ്പുകൾ അന്വേഷിക്കേണ്ട പൊലീസുകാരെയും ഹണിട്രാപ്പിൽ കുടുക്കുന്ന വാർത്തകൾ മുമ്പ് പുറത്തു വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അശ്വതി അച്ചുവെന്ന തട്ടിപ്പുകാരി കേരളാ പൊലീസിനെ ഉന്നതരെ പോലും വിറപ്പിക്കുന്ന വിധത്തിലാണ് ഹണിട്രാപ്പുമായി രംഗത്തിറങ്ങിയത്. പൊലീസുകാരെ വലയിൽ വീഴ്ത്തിയുള്ള ഹണിട്രാപ്പിൽ നിരവധി പേരാണ് കുടുങ്ങിയത് പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ഒടുവിൽ കുടുങ്ങിയത് ഒരു വിവാഹത്തട്ടിപ്പു കേസിലാണ്.
തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അശ്വതി അച്ചുവിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടനവധി ആരോപണങ്ങൾ ഉയർന്നെങ്കിലും അശ്വതി അച്ചു ഇതുവരെ അറസ്റ്റിലായിരുന്നില്ല.
കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതിയാണ് ഈ തേൻകെണി ബ്ലാക്ക് മെയിലിംഗിന് പിന്നിൽ. അശ്വതി അഭി അച്ചു, അശ്വതി അഞ്ചൽ എന്നീ പേരുകളിലും അറിയപ്പെടുന്നു.
വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ് ഐമാരെയും സിഐമാരെയും കറക്കി വീഴ്ത്തിയത്. പിന്നീട് അവരുമായി കൂടുതൽ അടുക്കുന്നു. കെണിയിൽ വീഴ്ത്താൻ പാകത്തിൽ മെരുക്കിയെടുക്കുന്നു.
ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയിൽ വീഴ്ത്തി കിടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗർഭിണിയാണെന്ന് വരുത്താൻ പ്രെഗ്നൻസി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗർഭ കഥ സൃഷ്ടിക്കും. പിന്നീട് പലതും പറഞ്ഞ് ഗർഭം അലസിപ്പിക്കാനും കുടുംബത്തിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.
നാണക്കേട് മൂലം പലരും ഇത് പുറത്ത് പറയാൻ മടിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ പ്രിൻസിപ്പൽ എസ് ഐ യെയും യുവതി ഹണി ട്രാപ്പിൽ കുടുക്കിയിരുന്നു. പോലീസുകാരനെ ട്രാപ്പിൽ വീഴ്ത്തി പണം തട്ടുകയും ഇദ്ദേഹത്തിന്റെ കുടുംബം തകർക്കുകയും ചെയ്തു. വിവാഹബന്ധം വേർപ്പെട്ടതോടെ എസ് ഐ സ്ഥലംമാറ്റം വാങ്ങി കാസർഗോഡിലേക്ക് പോവുകയായിരുന്നു.
നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയതിന് യുവതിക്കെതിരെ 2021 സെപ്റ്റംബറിൽ കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവർ നേരിട്ടത്. കൊല്ലം റൂറൽ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചൽ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിയാണ് ഈ കേസ് അന്വേഷിച്ചത്. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പായിരുന്നു ഇത് . എസ് ഐ മുതൽ ഡി വൈ എസ് പി വരെയുള്ള ഉദ്യോഗസ്ഥരെ യുവതി ഹണിട്രാപ്പിൽപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.
ഏതാനും വർഷങ്ങളായി യുവതി തിരുവനന്തപുരത്താണ് താമസം. ഇവരുടെ ഇരകളായവർ നിരവധി ഉണ്ടെങ്കിലും ആരും പരാതി നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം. സൈബറിടത്തിൽ നിരന്തരം തെറിവിളിയും ഭീഷണിയുമായി അശ്വതി പൊതുശല്യമായി മാറിയിട്ട് പോലും പൊലീസ് അറസ്റ്റു ചെയ്യുന്നില്ല. ഇതിന് പിന്നിലെ ശക്തിയിലേക്കാണ് അന്വേഷണം എത്തേണ്ടതും. ആരാണ് അശ്വതിയെ സംരക്ഷിക്കുന്നത് എന്നതിനാണ് കൃത്യമായ ഉത്തരം കിട്ടേണ്ടത്.
പോലീസുകാരെ വല വീശിപ്പിച്ചതിന് പിന്നാലെ ഇവർ സാധാരണക്കാരെയും തേടി ഇറങ്ങിയതോടെയാണ് പിടിവീണത്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹം വാഗ്ദാനം നൽകി 40000 രൂപ തട്ടിയതായാണ് അശ്വതിക്കെതിരായ പുതിയ കേസ്. പൂവാറിലാണ് സംഭവം. യുവാവ് നൽകിയ പരാതിയെ തുടർന്ന് പൂവാർ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഐപിസിയിലെ 420 പ്രകാരമാണ് കേസ്. ഈ മാസം അഞ്ചിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
2016ലാണ് പരാതിക്കാരന്റെ ഭാര്യ മരിച്ചത്. ഇതോടെ കുട്ടികളെ നോക്കാനും മറ്റും പ്രശ്നങ്ങളുണ്ടായി. കൃത്യസമയത്ത് ആഹാരം നൽകാനാകത്ത സ്ഥിതിയും വന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരൻ മുഖേന വാഗ്ദാനം വന്നത്. കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകൾ ഒഴിപ്പിക്കാൻ പണം വേണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ അശ്വതിയും വീട്ടിലെത്തി. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്.
ആദ്യ ദിവസം മുദ്രപത്രം എഴുതുന്ന ആളുടെ അടുത്ത് അവർ എത്തി. 25,000 രൂപ കൈമാറി. ഇതിന് ശേഷം കരാർ എഴുതാൻ ഏൽപ്പിച്ചു. പിന്നീട് അവർ വന്നില്ല. നിരന്തരം വിളിച്ചപ്പോൾ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് വരാൻ 15,000 രൂപ കൂടി നൽകണമെന്നായിരുന്നു ആവശ്യം. അതും വയോധികൻ നൽകി. പിന്നീടാണ് താൻ വഞ്ചിക്കപെടുകയാണെന്ന് മനസ്സിലായത്. ഇതോടെയാണ് പരാതിയുമായി പൊലീസിന് മുമ്ബിലെത്തിയത്. .
ഇതിനിടെ കൗണ്ടർ കേസു കൊടുത്ത് വയോധികനെ പ്രതിസന്ധിയിലാക്കാനും അശ്വതി അച്ചു ശ്രമിച്ചു. ഇതിന് പരാതി പൊലീസിൽ നൽകിയെങ്കിലും തട്ടിപ്പ് ബോധ്യപ്പെട്ടതോടെ വയോധികനെ പൊലീസ് വെറുതെ വിടുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് തന്നെ പറ്റിച്ച അശ്വതി അച്ചുവിന്റെ പഴയകാല ചരിത്രം വയോധികൻ അറിയുന്നത്. മാർച്ച് 25മുതൽ 28വരെയാണ് തട്ടിപ്പിന്റെ തീയതികളെന്നാണ് എഫ് ഐ ആർ പറയുന്നത്. ഏപ്രിൽ അഞ്ചിനാണ് പരാതി നൽകിയത്. അന്നു തന്നെ കേസെടുക്കുകയും ചെയ്തു. ഇരവിക്കോണത്തുകാരൻ മോഹനനാണ് കൂട്ടുപ്രതി.