കാര്യവിജയം, തൊഴിൽ ലാഭം, സുഹൃദ്സമാഗമം: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (02/10/2025)

Spread the love

മേടം: ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീർത്ഥ യാത്രകള്‍ ഉണ്ടാകും. ചില കേസുകള്‍ ഒത്തുതീർപ്പാകും.

വീടിന് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും. വരവില്‍ കവിഞ്ഞ് ചെലവ് കൂടാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം: ദാമ്ബത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മ മേഖലയില്‍ അനുകൂല അനുഭവങ്ങളുണ്ടാകും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കടുത്ത വിമർശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവർക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകള്‍ പ്ലാൻ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം: പ്രതികൂലമായ അനുഭവങ്ങളാകും കൂടുതല്‍. വാക്കുതർക്കങ്ങളില്‍ ഇടപെടരുത്. മുതിർന്നവരുടെ വാക്കുകള്‍ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. നല്ല കർമങ്ങളിലൂടെ ഗുണം വർധിപ്പിക്കാനാവും. വീട്ടില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദ്യാർഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കർക്കടകം: നേതൃഗുണം പ്രകടിപ്പിക്കും. കർമമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേർപ്പെടും. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും. ആരോഗ്യപരമായി നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്.

ചിങ്ങം: വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാൻ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല.

കന്നി: മംഗള കർമ്മങ്ങളില്‍ പങ്കെടുക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സാഹിത്യകാരന്മാർക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാൻ സാധിക്കും. ചെയ്യുന്ന തൊഴിലില്‍ പൂർണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.

തുലാം: ദൂരയാത്രകള്‍ വേണ്ടിവരും. കച്ചവടക്കാർക്ക് അധികലാഭം ഉണ്ടാകും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. സംസാരത്തില്‍ വളരെയധികം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. വിദ്യാർഥികള്‍ പഠന പുരോഗതി പ്രകടമാക്കും.

വൃശ്ചികം: ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ ശ്രദ്ധിക്കണം. കർമ്മ‌ മേഖലയില്‍ അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിർമ്മാണം കൃത്യ സമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

ധനു: ദാനധർമങ്ങള്‍ ചെയ്യും. സാമർത്ഥ്യത്തോടെ കാര്യങ്ങള്‍ നേടിയെടുക്കും. നന്നായി ആലോചിച്ച്‌ മാത്രം തീരുമാനങ്ങള്‍ എടുക്കുക. പ്രധാന രേഖകളില്‍ ഒപ്പുവെയ്ക്കുന്നതിന് മുമ്ബ് നന്നായി വായിച്ച്‌ മനസിലാക്കുക. ലഘുവായ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്.

മകരം: ഗൃഹ നിർമ്മാണത്തില്‍ തടസ്സങ്ങളുണ്ടാകാം. ഭൂമിസംബന്ധമായ തർക്കങ്ങളില്‍ ഏർപ്പെടേണ്ടി വരും. പിതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്ബത്യ സുഖം വർധിക്കും.

കുംഭം: പഠനരംഗത്തു ശോഭിക്കാനാകും. കാർഷികരംഗത്തുള്ളവർക്കു നല്ല ദിവസമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസിനെ സന്തോഷിപ്പിക്കുന്ന വാർത്തകള്‍ ശ്രവിക്കും. സാമ്ബത്തിക നേട്ടം ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.

മീനം: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴില്‍ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സർക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം