വാസ്തു എന്ന പദം ഇന്ന് ഏവർക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തിൽ ഏറെക്കുറെ ആളുകൾ എത്തിയിരിക്കുന്നു. ഭൂമി തിരഞ്ഞെടുക്കുന്നത് മുതൽ വാസ്തുവിന് പ്രാധാന്യം ഉണ്ട്.
ഭൂമിയുടെ ഉയർച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവിൽ ഭൂമിയുടെ പേരുകൾ നിശ്ചയിച്ചിരിക്കുന്നത്. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. ഏറ്റവും ശക്തിയേറിയ ദിക്കാണിത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കിൽ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന് അനുഭവവേദ്യമാകും. അതുകൊണ്ട് തന്നെ ഈ ദിക്ക് തുറസ്സായി ഇടുന്നതും താഴ്‌ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല. കുളമോ, കിണറോ, അഴുക്കുചാലുകളോ, കക്കൂസ് ടാങ്കുകളോ, മറ്റ് മലിന വസ്തുക്കളോ, പട്ടിക്കൂടോ, ചവറുകളോ, കുഴികളോ ഒന്നും തന്നെ ഇവിടെ വരാൻ പാടില്ല.പ്രത്യേകിച്ച് കന്നിമൂലയിൽ ശൗചാലയമോ അടുക്കളയോ കാർപോർച്ചോ പണിയരുത്.
കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങൾ വീട്ടിലുള്ളവർക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിതങ്ങളും സമ്മാനിക്കുന്നു.ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുക എന്നിവയ്ക്ക് കാരണമാകും, ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹം മൂത്ത് കുടുംബത്തകർച്ചയുണ്ടാകുകയും, കർമ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തിൽ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങൾക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികൾ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴിൽ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്. കുടുംബത്തിൽ അന്ത: ചിദ്രങ്ങൾ വരാം. വിവാഹതടസ്സങ്ങൾ നേരിടാം. ഭാഗ്യതടസ്സങ്ങൾ, കർമ്മ തടസ്സങ്ങൾ ഇവ വരാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാസ്തുശാസ്ത്രപ്രകാരം പ്രധാന കിടപ്പുമുറി കന്നിമൂലയിൽ വരുന്നതാണ് ഉത്തമം. കന്നിമൂലയിൽ കൂടുതൽ ഭാരം നൽകിയാൽ വീട്ടുകാർക്ക് അഭിവൃദ്ധി ഉണ്ടാവും. രണ്ടുനില വീടുകൾ ആണെങ്കിലും മുകളിലത്തെ നിലയിലെ കന്നിമൂല ഭാഗത്തും കിടപ്പുമുറി പണിയുന്നതാണ് ഉത്തമം.