video
play-sharp-fill
ഉത്തര കേരളത്തിലാദ്യമായി 100 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

ഉത്തര കേരളത്തിലാദ്യമായി 100 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

സ്വന്തം ലേഖകൻ

കോഴിക്കോട് : കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 100 കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. കേരളത്തിന്റെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ അവയവം മാറ്റിവെക്കല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുക കൂടിയാണ് ഇതിലൂടെ ആസ്റ്റര്‍ മിംസ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കിനോട് കിടപിടിക്കുന്നതാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വിജയനിരക്ക് എന്ന് ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവന്‍ പറഞ്ഞു.

താരതമ്യേന കുറഞ്ഞ ശസ്ത്രക്രിയാ ചെലവും, അണുബാധ ഉള്‍പ്പെടെയുള്ള തുടര്‍ പ്രതിസന്ധികളില്‍ നിന്ന് സുരക്ഷിതമായിരിക്കാനുള്ള ഏറ്റവും മികച്ച സംവിധാനങ്ങളും, അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങളുമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ മികച്ച നേട്ടത്തിന് കാരണമെന്ന് ആശുപത്രി സിഇഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന രണ്ട് കഡാവര്‍ ട്രാന്‍സ്പ്ലാന്റുകളിലും കരള്‍ മാറ്റിവെച്ചത് ആസ്റ്റര്‍ മിംസില്‍ നിന്നാണ്. ഇതിന് പുറമെ കോവിഡ് കാലത്തെ പ്രതിസന്ധികള്‍ മൂലം ഇതര സ്ഥലങ്ങളില്‍ നിന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോടെയും ഇളവുകളോടെയുമാണ് ട്രാന്‍സ്പ്ലാന്റ് നടത്തുന്നത്.

നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിനെ ആശ്രയിച്ച് ലിവര്‍ ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തിയാക്കിയത്.