സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ് പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ് പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ

തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം 24-നാണ് സംഭവം. അടിമാലിയിലെ വീട്ടിലെത്തിയാണു കമ്മീഷണർ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. അസി.കമ്മിഷണറുടെ ഭാര്യയുടെ അടുത്ത ബന്ധുവാണു പരാതിക്കാരി. യുവതിയുടെ പരാതിപ്രകാരം ആദ്യം ദേഹോപദ്രവത്തിനാണ് പോലീസ് കേസെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുത്തതോടെ പ്രശ്‌നം വഷളാകുമെന്നു മനസ്സിലാക്കി പോലീസ് ഐ.പി.സി. 354-ാം വകുപ്പും (സ്ത്രീത്വത്തെ അപമാനിക്കൽ) കൂട്ടിച്ചേർത്തു. എന്നാൽ, കോടതിയിൽ റിപ്പോർട്ട് നൽകിയശേഷം സംഗതി കൈവിട്ടുപോയെന്നു മനസ്സിലാക്കിയ അസി.കമ്മീഷണർ എങ്ങനെയും പ്രശ്‌നം തീർക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.