video
play-sharp-fill

Thursday, May 22, 2025
HomeUncategorizedനാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു

നാടകീയ രംഗങ്ങൾക്കൊടുവിൽ നിയമസഭ ഇന്നും പിരിഞ്ഞു

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ചേംബറിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എ മാർ പ്രതിഷേധ സൂചകമായുള്ള ബാനറുമായി നിൽക്കുകയാണ്. എം.എൽ.എമാരായ പി. സി ജോർജും ഓ.രാജഗോപാലും സഭയിൽനിന്ന് ഇറങ്ങിപ്പോയി. എം.എൽ.എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യാമെന്നും സ്പീക്കർ വ്യക്തമാക്കിയെങ്കിലും. പ്രതിപക്ഷം ബഹളം രൂക്ഷമായതോടെ ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. എം.എൽ.എമാരുടെയും എ.എൻ രാധാകൃഷ്ണന്റെയും സമരം അവസാനപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.സി ജോർജ്ജും ഒ.രാജഗോപാലും സഭയിൽ നിന്നിറങ്ങിപ്പോയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments