
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി ; അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത് ; കരിയറിലെ ഏറ്റവും മികച്ച പ്രകടനം
സ്വന്തം ലേഖകൻ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന് വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു.
അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ പിന്നിട്ടാണ് ആന്‍സി വെള്ളി നേടിയത്. 6.73 മീറ്റര്‍ എത്തിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. ഇന്ത്യക്കായി ഫൈനലില്‍ മത്സരത്തില്‍ ശൈലി സിങിനു അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 6.48 മീറ്ററായിരുന്നു ശൈലിയുടെ മികച്ച ചാട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തില്‍ ചാടിയ 6.63 മീറ്റര്‍ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയായി മാറി.
ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 59ല്‍ എത്തി. 13 സ്വര്‍ണം 23 വീതം വെള്ളി, വെങ്കലം നേട്ടങ്ങളാണ് അക്കൗണ്ടിലുള്ളത്.