കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ വിജിലന്‍സ് പിടിയില്‍
സ്വന്തം ലേഖകൻ
കണ്ണൂര്‍: പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ വിളയാങ്കോട് സ്വദേശി പി.രമേശൻ (48) ശനിയാഴ്‌ച വൈകിട്ട് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായി.
പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്‍റെ പരാതിയിലാണ് അറസ്‌റ്റ്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംബന്ധിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശരത്ത് കണ്ണൂര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് ഫിനോഫ്‌തലിന്‍ പൗഡര്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്‍റെ നോട്ട് ശരത്തിന് നല്‍കുകയും തുടര്‍ന്ന് എഎസ്‌ഐക്ക് കൈമാറുമ്ബോള്‍ പിടികൂടുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0