play-sharp-fill
വണ്ടിയിൽ എൽ.ഡി.എഫിന്റെ സ്റ്റിക്കർ ഒട്ടിച്ചാൽ ലീഗുകാരും കോൺഗ്രസുകാരും മീൻ വാങ്ങില്ലെന്നാണ് പറയുന്നത്, എനിക്ക് അവരുടെ കച്ചവടമേ വേണ്ട ; ഇരട്ടചങ്കൻ ഉള്ളിടത്തോളം കാലം പട്ടിണി കിടക്കില്ല :സമൂഹമാധ്യമങ്ങളിൽ വൈറലായി മത്സ്യത്തൊഴിലാളിയുടെ വാക്കുകൾ

വണ്ടിയിൽ എൽ.ഡി.എഫിന്റെ സ്റ്റിക്കർ ഒട്ടിച്ചാൽ ലീഗുകാരും കോൺഗ്രസുകാരും മീൻ വാങ്ങില്ലെന്നാണ് പറയുന്നത്, എനിക്ക് അവരുടെ കച്ചവടമേ വേണ്ട ; ഇരട്ടചങ്കൻ ഉള്ളിടത്തോളം കാലം പട്ടിണി കിടക്കില്ല :സമൂഹമാധ്യമങ്ങളിൽ വൈറലായി മത്സ്യത്തൊഴിലാളിയുടെ വാക്കുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഇരട്ടചങ്കൻ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കുമെന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. എൽ.ഡി.എഫിന് തുടർഭരണമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണ് മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളിയായ അഷ്‌കറിന്.

തന്റെ മീൻ വണ്ടിയിൽ ഉറപ്പാണ് എൽഡിഎഫ് എന്ന പോസ്റ്റർ പതിപ്പിച്ചാണ് പിണറായി വിജയൻ സർക്കാറിനോടുള്ള ആദരവും പിന്തുണയും അഷ്‌കർ പ്രകടിപ്പിച്ചിരിക്കുന്നത്. രാവിലെ ഇറങ്ങിയാൽ മീൻ കച്ചവടം പൊടിപൊടിക്കുകയാണ് സഖാവ് അഷ്‌കർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി സർക്കാരിനോടുള്ള അഷ്‌കറിന്റെ സ്‌നേഹം ആ വാക്കുകളിൽ പ്രകടമാണ്. നിമിഷ നേരങ്ങൾക്കകം ഈ മത്സ്യതൊഴിലാളിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വൈറലായി.

ഈ പോസ്റ്റർ ഒട്ടിച്ച സമയത്ത് കുറെ ആളുകൾ പറയുകയാണ് കോൺഗ്രസ്സുകാരും ലീഗുകാരും ഒന്നും മീൻ വാങ്ങുകയില്ല എന്ന്. ഞാൻ അവരെ പ്രതീക്ഷിക്കുന്നതേയില്ല. ഞമ്മടെ ഇരട്ടചങ്കൻ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കുന്നുണ്ട്.

ഇവിടെ അൻവർ ഭൂരിപക്ഷത്തിൽ വരും. കഴിഞ്ഞ പ്രാവശ്യം പതിനോരായിരത്തോളം വോട്ടുകൾ ഉള്ളത് ഇപ്രാവശ്യം ഇരുപതിനായിരത്തിൽ അടുത്ത് അൻവർ എത്തും. തൂത്തുവാരുമെന്നാണ് അഷ്‌കർ പറയുന്നത്.

ഇവിടെ ചിലർ പറയുന്നത് എൽഡിഎഫ് സ്റ്റിക്കർ വണ്ടിയുടെ മേൽ ഒട്ടിച്ചാൽ ലീഗുകാരും കോൺഗ്രസ്സുകാരും ഒന്നും മീൻ വാങ്ങുകയില്ല എന്നാണ്. എനിക്ക് അവരുടെ കച്ചവടമേ വേണ്ട. എനിക്ക് പടച്ചോൻ വിചാരിച്ച് പിണറായി വിജയൻ ഉള്ളടത്തോളം കാലം ഞങ്ങൾ പട്ടിണി കിടക്കില്ല.

ഞങ്ങൾക്ക് സഖാക്കളുടെ കച്ചവടം മതി. കച്ചവടം കൂടിയിരിക്കുകയാണ്. മീൻ വിൽക്കാൻ തികയുന്നില്ലാത്ത പ്രശ്‌നമേ ഇപ്പോൾ ഉള്ളൂ. സ്റ്റിക്കർ ഒട്ടിച്ചപ്പോൾ ആളുകൾ മീനിന് വേണ്ടി തിരക്ക് കൂട്ടുകയാണ്. ‘ഇജ്ജ് ആണെടാ ഒറിജിനൽ സഖാവ്.’ ‘ഞമ്മക്ക് അതുമതി’. എനിക്ക് മൂന്ന് കുട്ടികളാണ്. ഈ സർക്കാർ ഉള്ളടത്തോളം കാലമാണ് ഇവിടെ എല്ലാ സാധനങ്ങളും കിട്ടിയിരിക്കുന്നത്.

കോൺഗ്രസ് പറയുന്നു കിറ്റ് ബിജെപി കൊണ്ടുവന്നതാണെന്ന്. ഇതൊക്കെ മുണുങ്ങി തിന്നിട്ടാണ് അവർ പറയുന്നത്.ഇവിടെ ഹിന്ദുക്കൾ ആയാലും മുസ്ലീങ്ങൾ ആയാലും ആരായാലും ഒരുമയോടെ ജീവിക്കണം. എനിക്ക് ആ ആഗ്രഹം മാത്രമേ ഉള്ളൂ. ഇവിടെ എല്ലാവരും മരിക്കുന്ന വരെ ഒരുമയോടെ ജീവിക്കണമെന്ന് അഷ്‌കർ പറയുന്നതും വീഡിയോയിലുണ്ട്.

Tags :